Connect with us

Covid19

ഏറ്റവും കൂടുതല്‍ പ്രവാസികളെത്തുക നാല് ജില്ലകളില്‍;സെക്രട്ടറി തല സമിതി രൂപീകരിച്ചു : മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | പ്രവാസികള്‍ വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക വിമാനം എപ്പോള്‍ അനുവദിച്ചാലും അവരെ സ്വീകരിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് മുഖ്യമന്ത്രി. പ്രവാസികള്‍ തിരികെ വരുമ്പോള്‍ ഏര്‍പ്പെടുത്തേണ്ട സജ്ജീകരണങ്ങള്‍ക്ക് സെക്രട്ടറി തല സമിതി രൂപീകരിച്ചു. കപ്പല്‍ മാര്‍ഗം പ്രവാസികളെ കൊണ്ടുവരുമെങ്കില്‍ തുറമുഖങ്ങളില്‍ ആവശ്യമായ സജ്ജീകരണം നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

പ്രാഥമിക കണക്കനുസരിച്ച് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളിലേക്കാണ് കൂടുതല്‍ പേരെത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ വിമാനത്തിലും വരുന്നവരുടെ വിവരം വിമാനം പുറപ്പെടും മുന്‍പ് തന്നെ ലഭ്യമാക്കണമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തോടും വിദേശകാര്യ മന്ത്രാലയത്തോടും ആവശ്യപ്പെട്ടു.

കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കും. വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ ഈ കമ്മിറ്റിയിലുണ്ടാകും. വിമാനത്താവളങ്ങളില്‍ വിപുലമായ പരിശോധനക്ക് സൗകര്യം ഉണ്ടാകും. വൈദ്യപരിശോധന ലഭ്യമാക്കും. ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവമനക്കാരെയും നിയോഗിക്കും. തിക്കും തിരക്കുമില്ലാതെ എല്ലാ സുഗമമായി നടത്താന്‍ സൗകര്യം ഒരുക്കും. പോലീസിന് ആവശ്യമായ ചുമതല നല്‍കി.

---- facebook comment plugin here -----

Latest