Connect with us

Covid19

45 മിനുട്ടില്‍ ഫലം അറിയാം; സംസ്ഥാനം എക്‌സ്‌പേര്‍ട്ട് സാര്‍സ് കൊവിഡ് പരിശോധനയിലേക്ക്

Published

|

Last Updated

കോഴിക്കോട് |  പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ച് കൊവിഡ് പ്രതിരോധം കൂടുതകല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനം എക്‌സ്‌പേര്‍ട്ട് സാര്‍സ് കൊവിഡ് ടെസ്റ്റ് ആരംഭിച്ചു. പരിശോധന ഫലം വേഗത്തിലറിയുന്നതിനുള്ളതാണ് എക്‌സ്‌പേര്‍ട്ട് സാര്‍സ് കൊവിഡ് ടെസ്റ്റ്. ചിപ്പ് അടിസ്ഥാനത്തിലുള്ള ഈ പരിശോധന പ്രകാരം രോഗിയില്‍ നിന്ന് ശ്രവം എടുത്ത് 45 മിനുട്ടിനകം ഫലം അറിയാന്‍ കഴിയും. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ മാത്രമാണ് ഈ സൗകര്യമുള്ളത്.

ഒരേ സമയം നാല് സാമ്പിളുകള്‍ എക്‌സ്‌പേര്‍ട്ട് സാര്‍സ് കൊവിഡ് ടെസ്റ്റിന് വിധേയമാക്കാമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ അടിയന്തര ഘട്ടത്തില്‍ മാത്രമായിരിക്കും ഇത്തരം പരിശോധന നടക്കുക. സംസ്ഥാനത്ത് ഗ്രീന്‍സോണിലായിരുന്ന ഇടുക്കിയിലും കോട്ടയത്തും കൂടുതല്‍ കേസുകള്‍ വന്നത് ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇവിടങ്ങളില്‍ ചില രോഗികള്‍ക്ക് എവിടെ നിന്ന് വൈറസ് ലഭിച്ചുവെന്ന് വ്യക്തമല്ല. ഇന്നലെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍ ആറ് പേര്‍ കോട്ടയത്തും നാല് പേര്‍ ഇടുക്കിയിലുമായിരുന്ുന. പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഓരോ കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്.