Connect with us

Gulf

ഐ സിഎഫ് സാന്ത്വന കിറ്റ് വിതരണം രണ്ടാം ഘട്ടത്തിലേക്ക്

Published

|

Last Updated

മക്ക | കോവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് ബുദ്ധിമുട്ടനനുഭവിക്കുന്ന പ്രവാസികള്‍ക്ക് മക്ക ഐസിഎഫ് നല്‍കുന്ന സാന്ത്വന കിറ്റ് വിതരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നു. “നിങ്ങള്‍ ഒറ്റയ്ക്കല്ല; ഐ സി എഫ് കൂടെയുണ്ട്” എന്ന ശീര്‍ഷകത്തില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ മക്ക ഘടകവുമായി സഹകരിച്ചാണ് ഐസിഎഫ് സാന്ത്വന പ്രവര്‍ത്തനം നടത്തുന്നത്.

രോഗ വ്യാപനം തടയാന്‍ രാജ്യത്ത് കടുത്ത് നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. ഇത് മൂലം ജോലിയും കൂലിയും നഷ്ടപ്പെട്ട് കഷ്ടത അനുഭവിക്കുന്ന ആളുകളെ സഘടനാ സംവിധാനത്തിലൂടെയും പൊതു മാര്‍ഗങ്ങളിലൂടെയും കണ്ടെത്തി ഭക്ഷണ കിറ്റുകള്‍ നല്‍കിയും മറ്റുമാണ് ഐസിഎഫിന്റെ സാന്ത്വന പ്രവര്‍ത്തനം. രണ്ടാംഘട്ടത്തില്‍ 10,00 കിറ്റുകള്‍ വിതരണം ചെയ്യാനാണ് പദ്ധതി. സാന്ത്വന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വിവിധ മേഖലകളിലുളവരെ ഉള്‍പ്പെടുത്തി ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്.

ടി എസ് ബി തങ്ങളുടെ നേതൃത്വത്തില്‍ മുഹമ്മദ് ഹനീഫ് അമാനി, സൈതലവി സഖാഫി, ജലീല്‍ മാസ്റ്റര്‍, ഷാഫി ബാഖവി എന്നിവരടങ്ങിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഹെല്പ് ഡെസ്‌കിന് നേതൃത്വം നല്‍കുന്നത്. ഭക്ഷണം, മെഡിക്കല്‍ എന്നി രണ്ടു വിഭാഗങ്ങളിലായി പ്രത്യേകം സമിതികള്‍ പ്രവര്‍ത്തിക്കുന്നു. യാസര്‍ മറ്റത്തൂരിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സമിതിയില്‍ ശിഹാബ് കുറുകത്താണി, യഹ്‌യ ആസിഫലി, അന്‍വര്‍ കൊളപ്പുറം എന്നിവരും ഭക്ഷണ വിഭാഗത്തില്‍ ഹംസ മേലാറ്റൂരിന്റെ നേതൃത്വത്തില്‍ മുസ്തഫ കാളോത്ത്, അബ്ദുസ്സലാം ഇരുമ്പുഴി, അബ്ദുല്‍ റഷീദ് വേങ്ങര, മുസ്തഫ പട്ടാമ്പി എന്നിവരും അംഗങ്ങളാണ്.

വ്യക്തികളും സ്ഥാപനങ്ങളും മറ്റും നല്‍കുന്ന സാമ്പത്തിക സഹായവും വിഭവങ്ങളും സമാഹരിച്ചാണ് ഭക്ഷണ കിറ്റുകള്‍ തയ്യാറാക്കുന്നത്. സെന്‍ട്രല്‍ കമ്മറ്റിക്ക് കീഴില്‍ ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയും ചെയ്യുന്നു.

Latest