Connect with us

Kozhikode

മണിയൂരിൽ വീട്ടില്‍ സൂക്ഷിച്ച 100 ലിറ്റര്‍ വാഷ് പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

Published

|

Last Updated

മണിയൂര്‍ മീനത്ത് കരയില്‍ വീട്ടില്‍ സൂക്ഷിച്ച 100 ലിറ്റര്‍ വാഷ് പയ്യോളി എസ്.ഐ പി.എം. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് റെയ്ഡ് നടത്തി പിടിച്ചെടുത്തപ്പോള്‍

പയ്യോളി | വിഷു ആഘോഷത്തിനായി ചാരായം നിര്‍മ്മിക്കുന്നതിനിടയില്‍ മണിയൂരില്‍ രണ്ട് പേര്‍ പിടിയിലായി. മണിയൂര്‍ മീനത്ത് കരയിലെ കായല്‍കണ്ടി മീത്തല്‍ നാരായണന്‍ (59), അയല്‍വാസി കായല്‍കണ്ടി മീത്തല്‍ രവീന്ദ്രന്‍ (55) എന്നിവരാണ് പയ്യോളി പോലീസിന്റെ പിടിയിലായത്. നാരായണന്റെ വീട്ടില്‍ സൂക്ഷിച്ച 100 ലിറ്റര്‍ വാഷ് പോലീസ് പിടികൂടി നശിപ്പിച്ചു.

പയ്യോളി എസ് ഐ. പി എം സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെടുത്തത്. എഎസ്ഐമാരായ എം പി. ശ്യാം, രമേശന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ മുജീബ്, ഷിനി എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. പ്രതികളെ കോടതിയില്‍ ഹാജറാക്കി റിമാൻഡ് ചെയ്തു.

Latest