Connect with us

Covid19

കൊവിഡ് പ്രതിരോധ മരുന്നിന്റെ കയറ്റുമതി ഇന്ത്യ അനുവദിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകും: ട്രംപ്

Published

|

Last Updated

ന്യൂയോര്‍ക്ക് | കൊവിഡ് 19 പ്രതിരോധത്തിനായി ഉപയോഗിച്ചു വരുന്ന മരുന്നായ ഹൈഡ്രോക്‌സി ക്ലേറോക്വിന്റെ കയറ്റുമതി നിര്‍ത്തിവെച്ചത് ഇന്ത്യ പുനപ്പരിശോധിക്കണമെന്ന് അമേരിക്ന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

അമേരിക്കയിലേക്ക് മരുന്ന് കയറ്റി അയക്കുന്നതിന് ഇന്ത്യ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ഇല്ലെങ്കില്‍ ചില തിരിച്ചടികളുണ്ടാകുമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ പ്രധാനമന്ത്രി നരേന്ദ മോദിയുമായി താന്‍ ഫോണില്‍ സംസാരിച്ചിരുന്നു. അമേരിക്കക്കുള്ള മരുന്ന് വിതരണത്തിന് ( ഹൈഡ്രോക്‌സി ക്ലോറോക്വിന്‍) അനുമതി നല്‍കുകയാണെങ്കില്‍ അത് പ്രശംസനീയമാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അനുമതി നല്‍കിയില്ലെങ്കില്‍ കുഴപ്പമില്ല. പക്ഷെ തീര്‍ച്ചയായും ചില തിരിച്ചടികള്‍ ഉണ്ടാവും, എന്തുകൊണ്ടുണ്ടായിക്കൂട?. – ട്രംപ് വെറ്റ്ഹൗസില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞു.

ഞായറാഴ്ചയാണ് കൊവിഡ്19 പ്രതിരോധത്തിനായി നിലവില്‍ ഉപയോഗിക്കുന്ന മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അമേരിക്കക്ക് നല്‍കണമെന്ന് മോദിയോട് ട്രംപ് ആവശ്യപ്പെട്ടത്.