Kerala
പായിപ്പാട് സംഭവം: ഒരാള്‍കൂടി അറസ്റ്റില്‍
കോട്ടയം | പായിപ്പാട്ട് സ്വന്തം നാട്ടിലെത്താന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് അതിഥി തൊഴിലാളികള്‍ തെരുവിലിറങ്ങിയ സംഭവത്തില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ബംഗാള്‍ സ്വദേശി അന്‍വറലിയെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി. ബംഗാളിലെ തന്നെ മുഹമ്മദ് റിഞ്ജുവിനെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണിലൂടെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുവെന്നതാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പായിപ്പാട്ടെ അതിഥി തൊഴിലാളി ക്യാമ്പുകളില്‍ നിന്ന് പോലീസ് തെളിവെടുത്തിട്ടുണ്ട്. തുടര്‍ന്ന് രണ്ടായിരത്തോളം പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.
---- facebook comment plugin here -----