Covid19
കാസര്‍കോട് പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് കൊവിഡ് സ്ഥിരീകരിച്ചു; സഹപാഠികള്‍ നിരീക്ഷണത്തില്‍
കാസര്‍കോട് |കാസര്‍കോട് പത്താം ക്ലാസ് വിദ്യാര്‍ഥിനിക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്ററി സ്കൂളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.വ്യാഴാഴ്ച ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച ഒരാളുടെ മകള്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
സ്കൂളിലെ പത്ത് എഫ് ഡിവിഷനില്‍ പഠിച്ചിരുന്ന വിദ്യാര്ഥിനിപത്ത് എ ക്ലാസിലാണ് പരീക്ഷ എഴുതിയത്. ഈ ക്ലാസില്‍ പരീക്ഷ എഴുതിയ എല്ലാ കുട്ടികളും സഹപാഠികളും നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസം കാസര്‍കോട് ജില്ലയില്‍ പതിനൊന്നിനും അമ്പത്തിയാറ് വയസിനും ഇടയിലുള്ള 34 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
---- facebook comment plugin here -----