Connect with us

National

മധ്യപ്രദേശില്‍ എന്തു സംഭവിക്കും; സര്‍ക്കാര്‍ വിശ്വാസവോട്ട് തേടണമെന്ന ഹരജിയില്‍ ഇന്നും വാദംകേള്‍ക്കും

Published

|

Last Updated

ന്യൂഡല്‍ഹി | മധ്യപ്രദേശ് സര്‍ക്കാറിനോട് വിശ്വാസവോട്ട് തേടാന്‍ ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നല്‍കിയ ഹരജിയില്‍ സുപ്രീം കോടതിയില്‍ വാദം കേള്‍ക്കല്‍ ഇന്നും തുടരും. ബി ജെ പി ബന്ദിയാക്കി വച്ചിരിക്കുന്ന എം എല്‍ എമാരെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട്‌ കോണ്‍ഗ്രസ് നല്‍കിയ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.

കുതിരക്കച്ചവടം തടയുന്നതിനാണ് കോടതി പ്രഥമ പരിഗണന നല്‍കുകയെന്ന് ബുധനാഴ്ച കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. ഇന്ന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായാല്‍ കേസ് വിധി പറയാനായി മാറ്റിയേക്കും. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഹേമന്ത് ഗുപ്ത എന്നിവരടങ്ങുന്ന ബഞ്ചാണ് മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത്.

എം എല്‍ എമാരെ ബന്ദിയാക്കി വച്ച് കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാറിനെ അട്ടിമറിക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വാദിച്ചിരുന്നു. കമല്‍നാഥിന് അധികാരക്കൊതിയാണ് എന്ന് ബി ജെ പിയും ആരോപിക്കുന്നു. എം എല്‍ എമാരുടെ രാജി വിഷയത്തില്‍ സ്പീക്കര്‍ ഇന്നുതന്നെ നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Latest