Connect with us

Covid19

മാഹിയിലും കൊവിഡ്; രോഗം സ്ഥിരീകരിച്ചത് സഊദിയില്‍ നിന്ന് യു എ ഇ വഴിയെത്തിയ സ്ത്രീക്ക്   

Published

|

Last Updated

തലശ്ശേരി | മാഹിയിലും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. സഊദിയില്‍ നിന്ന് ഉംറ തീര്‍ഥാടനം കഴിഞ്ഞ് യു എ ഇ വഴി ആഴ്ചകള്‍ക്ക് മുമ്പ് മാഹിയിലെത്തിയ സ്ത്രീക്കാണ് അസുഖം സ്ഥിരീകരിച്ചത്. പുതുച്ചേരി ആരോഗ്യ വകുപ്പു മന്ത്രിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മാഹി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് ബാധിതയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇവരുമായി അടുത്തിടപഴകിയ വീട്ടുകാര്‍ നിരീക്ഷണത്തിലാണെന്നും പുതുച്ചേരി ആരോഗ്യ മന്ത്രി അറിയിച്ചു.

Latest