Connect with us

Covid19

തിരക്ക് കുറയ്ക്കാനെന്ന്; പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി റെയില്‍വേ

Published

|

Last Updated

അഹമ്മദാബാദ് |കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തില്‍ റെയില്‍വേ സ്റ്റേഷനിലെ ജനത്തിരക്ക് കുറയ്ക്കാന്‍ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കില്‍ വര്‍ധന വരുത്തി റെയില്‍വേ. പത്ത് രൂപയായിരുന്ന നിലവിലെ ചാര്‍ജ് 50 രൂപയായാണ് വര്‍ധിപ്പിച്ചത്. ഘട്ടം ഘട്ടമായാണ് വര്‍ധന പ്രാബല്യത്തില്‍ വരുത്തുന്നത്. ആദ്യഘട്ടത്തില്‍ ഗുജറാത്തിലെ അഹമ്മദാബാദ് ഡിവിഷനിലെ തിരഞ്ഞെടുത്ത റെയില്‍വേ സ്റ്റേഷനുകളിലും മധ്യപ്രദേശിലെ രത്ലം ഡിവിഷന് കീഴിലെ റെയില്‍വേ സ്റ്റേഷനുകളിലുമാണ് നിരക്ക് വര്‍ധിപ്പിക്കുക.

പശ്ചിമ റെയില്‍വേ സോണിന് കീഴില്‍ വരുന്ന അഹമ്മദാബാദ് ഡിവിഷനില്‍ അഹമ്മദാബാദ് അടക്കം 12 റെയില്‍വേ സ്റ്റേഷനുകളിലെ നിരക്കാണ് വര്‍ധിപ്പിക്കുന്നത്. ബുധനാഴ്ച ഉച്ചക്ക് 12 മുതലാണ് ഇവിടെ നിരക്ക് വര്‍ധന നിലവില്‍ വരിക. അതേസമയം, രത്ലം ഡിവിഷന് കീഴിലെ 135 റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കു വര്‍ധന ഇന്നു മുതല്‍ നിലവില്‍ വന്നു.

---- facebook comment plugin here -----

Latest