Connect with us

National

മൂത്രമൊഴിക്കാന്‍ വഴിയില്‍ നിര്‍ത്തി; ബി എം ഡബ്ല്യൂ കാറുമായി മോഷ്ടാക്കള്‍ കടന്നു

Published

|

Last Updated

നോയിഡ | മൂത്രമൊഴിക്കാനായി റോഡരികില്‍ നിര്‍ത്തിയ കാറുമായി മോഷ്ടാക്കള്‍ കടന്നു. ഡല്‍ഹി നോയിഡയിലെ സെക്ടര്‍ 90യില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. റിഷാബ് അറോറ എന്നയാള്‍ ഓടിച്ച കാറാണ് മോഷ്ടാക്കള്‍ ഓടിച്ചുപോയത്.

ഒരു പാര്‍ട്ടി കഴിഞ്ഞ് മദ്യപിച്ചാണ് റിഷാബ് കാര്‍ ഓടിച്ചത്. ഇതിനിടയില്‍ മൂത്രമൊഴിക്കാന്‍ തോന്നിയപ്പോള്‍ കാര്‍ റോഡരികില്‍ നിര്‍ത്തി ഇറങ്ങി. മൂത്രമൊഴിച്ച് തിരിച്ചെത്തിയപ്പോള്‍ കാര്‍ കാണാതാവുകയായിരുന്നു. റിഷാബിന്റെ സഹോദരി ഭര്‍ത്താവിന്റെതാണ് കാര്‍. കാറിന്റെ ലോന്‍ ഇനത്തില്‍ 40 ലക്ഷം രൂപ ഇനിയും അടച്ചുതീര്‍ക്കുവാനുണ്ട്.

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കാര്‍ കണ്ടെത്തുവാനുള്ള അന്വേഷണം ആരംഭിച്ചിട്ടുണട്. റിഷാബിനെതിരെ മദ്യപിച്ച് വാഹനമോടിച്ചുവെന്ന കുറ്റത്തിന് കേസെടുക്കുമോ എന്ന ചോദ്യത്തിന്, കാര്‍ കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണന എന്നായിരുന്നു പോലീസിന്റെ മറുപടി. സംഭവം ആസൂത്രിതമാണെന്നാണ് പോലീസ് കരുതുന്നത്. ഉടമയെ അറിയുന്ന ആരോ ആണ് പിന്നിലെന്നാണ് സൂചന.

Latest