National
കൊവിഡ് ഭീതി; ഐ പി എല്‍ മത്സരങ്ങള്‍ മാറ്റിവെച്ചു
മുംബൈ | കോവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഐ പി എല്‍ മത്സരങ്ങള്‍ മാറ്റിവെച്ചു. മാര്‍ച്ച് 29ന് തുടങ്ങേണ്ട ടൂര്‍ണമന്റെ് ഏപ്രില്‍ 15ലേക്ക് മാറ്റിവെച്ചതായി ബി സി സി ഐ അറിയിച്ചു.
പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ് തീരുമാനമെന്ന് ബി സി സി ഐ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.
ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടേയും സെക്രട്ടറി ജയ് ഷായുടേയും നേതൃത്വത്തില്‍ വെള്ളിയാഴ്ച നടുന്ന ഐ പി എല്‍ ഗവേണിങ് കൗണ്‍സില്‍ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്.
---- facebook comment plugin here -----