Covid19
ഗൂഗിളിന്റെ ബെംഗളുരു ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു
ബെംഗളുരു | ഗൂഗിളിന്റെ ബെംഗളുരു ഓഫീസിലെജീവനക്കാരന് കൊവിഡ് രോഗബാധ സ്ഥരീകരിച്ചു. ഗൂഗിള്‍ ഇന്ത്യ തന്നെയാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. രോഗലക്ഷണങ്ങള്‍ കാണിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ജീവനക്കാരന് ഓഫീസിലെത്തിയിരുന്നുവെന്നും ഇപ്പോള്‍ ഇയാളെ ക്വാറന്റൈനിലാക്കിയിരിക്കുകയാണെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇയാളോട് അടുത്ത് ഇടപഴകിയ സഹപ്രവര്‍ത്തകര്‍ സ്വയം ക്വാറന്റൈന് വിധേയരാകണമെന്നും ഗൂഗിള്‍ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ ബെംഗളൂരു ഓഫീസിലെ ജീവനക്കാര്‍ക്ക് വീടുകളിലിരുന്ന് ജോലി ചെയ്യാമെന്ന് വെള്ളിയാഴ്ച ഗൂഗിള്‍ ഇന്ത്യ അറിയിച്ചു. .
നേരത്തെ കര്‍ണാടകയിലാണ് രാജ്യത്തെ ആദ്യത്തെ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 74 പേര്‍ക്കാണ് കോറോണ സ്ഥിരീകരിച്ചിരിക്കന്നത്. ഇതില്‍ നാല് പേര് കര്‍ണാടകയില്‍ നിന്നുള്ളവരാണ്.