Kerala
ചേര്‍ത്തലയില്‍നിന്നും കാണാതായ രണ്ട് സ്കൂള്‍ വിദ്യാര്‍ഥിനികളെ കണ്ടെത്തി
ചേര്‍ത്തല | നഗരത്തില്‍ലെ സര്‍ക്കാര്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍നിന്നും കാണാതായ രണ്ട് സ്കൂള്‍ വിദ്യാര്‍ഥിനികളെ മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി. ചേര്‍ത്തലയ്ക്ക് സമീപം കുറുപ്പന്കുളങ്ങരയില്നിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയത്. പെണ്‍കുട്ടികളെ തിരിച്ചറിഞ്ഞ ഒരു വീട്ടമ്മ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സ്കൂളിലെ രണ്ട് വിദ്യാര്‍ഥിനികളെ കാണാതായത്.
ക്ലാസില്‍ കുട്ടികള്‍ തമ്മിലുള്ള ചെറിയവഴക്കിന്റെ പേരിലാണ് സ്കൂള്‍ വിട്ടപ്പോള്‍ ഇരുവരും സ്കൂള്‍ വിട്ടത്. ഒരാളുടെ സൈക്കിള്‍ സ്കൂളില്‍ തന്നെ നിര്‍ത്തിയിട്ടതായി കണ്ടു. മറ്റൊരാള്‍ കയറേണ്ട ഓട്ടോയിലും എത്തിയില്ല. ഇതോടെയാണ് കുട്ടികള്‍ക്കായി അന്വേഷണം തുടങ്ങിയത്. ഇവരുടെ ഫോട്ടോ പോലീസ് സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇവരെ കണ്ട വീട്ടമ്മയാണ് കുട്ടികളെ തടഞ്ഞുവെച്ച് പോലീസിനെ അറിയിച്ചത്. പോലീസും സ്കൂള്‍ അധികൃതരും രക്ഷിതാക്കളുമെത്തി ഇരുവരെയും കൂട്ടി മടങ്ങി.