National
പാര്‍ട്ടി നേതാവ് കപില്‍ മിശ്രക്കെതിരെ ബി ജെ പി എം പി ഗൗതം ഗംഭീര്‍
ന്യൂഡല്‍ഹി | പൗരത്വ പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമത്തിന് അഹ്വാനം ചെയ്ത ബി ജെ പി നേതാവ് കപില്‍ മിശ്രക്കെതിരെ പാര്‍ട്ടിക്കുള്ളിലും എതിര്‍പ്പ്. ഡല്‍ഹിയില്‍ നിന്നുള്ള ബി ജെ പി എം പിയായ ഗൗതം ഗംഭീറാണ് വിമര്‍ശനം ഉന്നയിച്ചത്. ബി ജെ പിനേര നടന്ന ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി എം പിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍. കപില്‍ മിശ്രയല്ല ആരായാലും ഏതു പാര്ട്ടിക്കരാനായാലും പ്രകോപനകരമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി എടുക്കണമെന്ന് ഗൗതം ഗംഭീര്‍ പറഞ്ഞു. ഡല്‍ഹിയില്‍ കലാപം പടരുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജാഫ്രാബാദിനടുത്തുള്ള മൗജ്പൂരില് നടത്തിയ പൗരത്വഭേദഗതി അനുകൂല പരിപാടിയില്‍ വെച്ച് പ്രതിഷേധക്കാരെ റോഡില്‍ നിന്നും ഒഴിപ്പിച്ചില്ലെങ്കില്‍ തങ്ങള്‍ തെരുവില്‍ ഇറങ്ങുമെന്ന് കപില്‍ മിശ്ര ഭീഷണി മുഴക്കിയിരുന്നു.