National
തീവണ്ടിക്കുള്ളില്‍ മിനി ശിവക്ഷേത്രം: മോദിക്ക് ക്ഷേത്രത്തിന്റെ ഫോട്ടോയും ഭരണഘടനയും ട്വീറ്റ് ചെയ്ത് ഉവൈസി
ന്യൂഡല്‍ഹി | വാരാണാസിക്കും ഇന്‍ഡോറിനും ഇടയിലെ സര്വ്വീനിയാ പ്രധാനമന്ത്രി ഇന്നലെ ഫ്ഌഗ്ഓഫ് കാശിമഹാകല്‍ എക്സ്പ്രസില്‍ മിനി ശിവക്ഷേത്രം ഒരുക്കിയത് വിവാദമാകുന്നു. സംഭവത്തിലുള്ള പ്രതിഷേധം അറിയിച്ച് മജ്സിലിസ് നേതാവ് അസദുദ്ദീന്‍ ഉവൈസി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷേത്രത്തിന്റെ ഫോട്ടോയും ഇന്ത്യന്‍ ഭരണഘടനയുടെ ആഭമുഖവും ട്വീറ്റ് ചെയ്തു.
ട്രെയ്നില്‍ സജ്ജീകരിച്ച ശിവക്ഷേത്ര സംബന്ധിച്ച് റെയില്‍വേ അധികൃതര്‍ പറഞ്ഞ വാക്കുകള്‍ ഉദ്ദരിച്ചുള്ള വാര്ത്തയുമടക്കമാണ് ഉവൈസിയുടെ ട്വീറ്റ്.
കാശിമഹകലിന്റെ ബി5 കോച്ചിലെ സീറ്റ് നമ്പര്‍ 64 ആണ് റെയില്‍വെ അധികൃതര്‍ മിനി ശിവക്ഷേത്രമാക്കി മാറ്റിയത്. ഈ സീറ്റ് ശിവന് വേണ്ടി മാറ്റിവെച്ചിരിക്കുകയാണെന്ന് നോര്‍ത്തണ്‍ റെയില്‍വേ വക്തമാവ് ദീപക് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചത്.
---- facebook comment plugin here -----