Kerala
സംസ്ഥാനത്ത് മെഡിക്കല്‍ വിജിലന്‍സ് സെല്‍ വരുന്നു; പ്രഖ്യാപനം ഉടന്‍
തിരുവനന്തപുരം | സംസ്ഥാനത്ത് മെഡിക്കല്‍ വിജിലന്‍സ് സെല്‍ ആരംഭിക്കുന്നു. ഇതുസംബന്ധിച്ച ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം ആഭ്യന്തര വകുപ്പ് അംഗീകരിച്ചു. അന്തിമ ഉത്തരവ് ഉടനുണ്ടാകും. ഡി വൈ എസ് പി മേധാവിയായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിനു കീഴിലാണ് സെല്‍ രൂപവത്ക്കരിക്കുക. മെഡിക്കല്‍ കോളജ് ആശുപത്രി ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസും കൈക്കൂലിയും തടയുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്നതായി ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടിരുന്നു. ചില ഡോക്ടര്‍മാര്‍ ശസ്ത്രക്രിയക്ക് കൈക്കൂലി വാങ്ങുന്നതായുള്ള വ്യാപക ആരോപണവും നിലനില്‍ക്കുന്നുണ്ട്. സര്‍ക്കാര്‍ ഡോക്ടര്‍മാരെ കര്‍ശനമായി നിരീക്ഷിക്കുമെന്ന് വകുപ്പു മേധാവികള്‍ വ്യക്തമാക്കി.
---- facebook comment plugin here -----