Connect with us

National

ക്രിമിനലായി മുദ്ര കുത്തിയാലും പൗരത്വ നിയമ ഭേദഗതിയെ അംഗീകരിക്കില്ല: ഇര്‍ഫാന്‍ ഹബീബ്

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിനിടെ താന്‍ ഗവര്‍ണറുടെ എ ഡി സിയെ തള്ളിയെന്ന ആരോപണം നിഷേധിച്ച് പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. 88 വയസ്സുള്ള താന്‍ 35 വയസ്സുള്ള എ ഡി സിയെ തള്ളിയെന്ന ആരോപണത്തെ ആര്‍ക്കു വിശ്വസിക്കാനാകുമെന്നും ഇര്‍ഫാന്‍ ഹബീബ് ചോദിച്ചു. ചരിത്ര കോണ്‍ഗ്രസില്‍ പ്രോട്ടോക്കോള്‍ പ്രശ്‌നമുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ ക്രിമിനലായി മുദ്രകുത്തിയാലും പൗരത്വ നിയമത്തെ അംഗീകരിക്കില്ല. അലിഗഢിലെ പദവി സര്‍ക്കാറിനു വേണമെങ്കില്‍ തിരിച്ചെടുക്കാം.

ചരിത്ര കോണ്‍ഗ്രസില്‍ തന്റെ ഉദ്്ഘാടന പ്രഭാഷണം തടസ്സപ്പെടുത്താന്‍ ഇര്‍ഫാന്‍ ഹബീബ് ശ്രമിച്ചതായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കുറ്റപ്പെടുത്തിയിരുന്നു. വ്യത്യസ്ത നിലപാടുകളോട് ഈ രീതിയില്‍ നിസ്സഹകരണം കാണിക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.

---- facebook comment plugin here -----

Latest