Connect with us

National

മംഗളുരുവിലെ പ്രതിഷേധം: കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികളെ പ്രത്യേകം നിരീക്ഷിക്കണമെന്ന് സര്‍ക്കുലര്‍

Published

|

Last Updated

ന്യൂഡല്‍ഹി | കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ പ്രത്യേകം നിരീക്ഷിക്കണമെന്ന് കര്‍ണാടക സര്‍ക്കാറിന്റെ സര്‍ക്കുലര്‍. മംഗളൂരുവില്‍ പൗരത്വഭേദഗതിയ്‌ക്കെതിരെ നടന്ന പ്രക്ഷോഭത്തിനു തൊട്ടുമുമ്പായാണ്കര്‍ണാടക സര്‍ക്കാര്‍ ദക്ഷിണ കന്നഡയിലെ കോളജുകള്‍ക്ക് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് നിര്‍ദേശം നല്‍കിയത്. സര്‍ക്കുലര്‍ വിവാദമായതോടെ കേരളത്തില്‍നിന്നുള്ള വിദ്യാര്ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയതെന്ന വിശദീകരണമാണ് അധികൃതര്‍ നല്‍കിയത്.

ദക്ഷിണ കന്നഡ കോളേജ് വിദ്യാഭ്യാസ വകുപ്പ്ജോയന്റ് ഡയറക്ടറാണ് ഡിസംബര്‍ 19ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. പൗരത്വഭേദഗതി ക്കെതിരെ നടന്ന പ്രക്ഷോഭത്തിനിടെ പോലീസ് നടത്തിയ വെടിവയ്പ്പില്‍ രണ്ട് പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടിരുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സര്‍ക്കുലര്‍ തയ്യാറാക്കിയപ്പോള്‍ തെറ്റ് സംഭവിച്ചതാണെന്നും സര്‍ക്കുലറിന്റെ ഉദ്ദേശം കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളുടെ സുരക്ഷയായിരുന്നെന്നും ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ ഇപ്പോള്‍ പറയുന്നത്. സര്‍ക്കുലര്‍ പുറപ്പെടുവിക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥ തലത്തിലാണ് ഉണ്ടായത്. അടുത്തിടെ ഉണ്ടായസംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയെന്നോണമാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നും ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണന്‍ വ്യക്തമാക്കി. അതേ സമയം വിവാദ സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ഉന്നത പഠനത്തിനായികേരളത്തില്‍ നിന്ന് നിരവധി വിദ്യാര്‍ഥികളാണ് മംഗളൂരുവില്‍ ഉള്ളത്.മംഗളൂരു നഗരത്തിലെ ഒരു ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികളില്‍ 15-20 ശതമാനംമലയാളികളാണ്‌

---- facebook comment plugin here -----

Latest