Connect with us

National

വടക്കേ ഇന്ത്യയില്‍ അതിശൈത്യം തുടരുന്നു; ഡല്‍ഹിയില്‍ ശീതക്കാറ്റിനും മൂടല്‍ മഞ്ഞിനും സാധ്യത

Published

|

Last Updated

ന്യൂഡല്‍ഹി | വടക്കേ ഇന്ത്യയില്‍ അതിശൈത്യം തുടരുന്നു. 22 വര്‍ഷത്തിനിടെ ഏറ്റവും കൂടിയ തണുപ്പാണ് ഡല്‍ഹിയിലേത്. ഡല്‍ഹിയില്‍ താപനില 2.4 ഡിഗ്രി സെല്‍ഷ്യസായി. വരുന്ന മൂന്നു ദിവസങ്ങളില്‍ ശീതക്കാറ്റും മൂടല്‍മഞ്ഞും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.സാധാരണ ഉണ്ടാകുന്നതിനേക്കാള്‍ ആറ് ഡിഗ്രി സെല്‍ഷ്യസിന്റെ കുറവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്.

ജനുവരി ആദ്യവാരം ഡല്‍ഹിയില്‍ മഴ പെയ്യുമെന്നും ഇതോടെ തണുപ്പ് കുറയുമെന്നുമാണ് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നത്. പഞ്ചാബിലും ഹരിയാനയിലും സ്ഥിതി വ്യത്യസ്തമല്ല. ഡല്‍ഹി സര്‍ക്കാര്‍ 223 ഷെല്‍ട്ടര്‍ ഹോമുകള്‍ തുറന്നിട്ടുണ്ട്. ശരാശരി 9000ത്തോളം പേരാണ് ദിവസവും ഷെല്‍ട്ടര്‍ ഹോമുകളെ ആശ്രയിക്കുന്നത്.

---- facebook comment plugin here -----

Latest