Connect with us

National

ബലാത്സംഗ കേസില്‍ മൊഴി നല്‍കാന്‍ കോടതിയിലേക്ക് പോകുംവഴി യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

Published

|

Last Updated

ലഖ്‌നൗ | ബലാത്സംഗത്തിന് ഇരയായ യുവതിയെ കോടതിയിലേക്കുള്ള വഴിമധ്യേ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഉത്തര്‍പ്രദേശിലെ ഉനാവോ ജില്ലയിലെ 23 കാരിയായ യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഗ്രാമത്തിലെ രണ്ട് പേര്‍ ബലാത്സംഗം ചെയ്തതായി യുവതി പരാതി നല്‍കിയിരുന്നു. ഈ കേസില്‍ കോടതിയില്‍ വാദത്തിനായി പോകുമ്പോഴാണ് ആക്രമണമുണ്ടായത്.

യുവതിയെ തീകൊളുത്തിയ സംഭവത്തില്‍, ബലാത്സംഗക്കേസില്‍പെട്ട ഒരാള്‍ ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിക്ക് 6070 ശതമാനം പൊള്ളലേറ്റതായി അധികൃതര്‍ അറിയിച്ചു. കൂടുതല്‍ ചികിത്സയ്ക്കായി ലഖ്‌നൗവിലെ പ്രത്യേക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ മാര്‍ച്ചിലാണ് മാര്‍ച്ചില്‍, ഉനാവോയിലെ രണ്ട് പേര്‍ക്കെതിരെ യുവതി ബലാത്സംഗത്തിന് കേസ് ഫയല്‍ ചെയ്തത്. റായ് ബറേലി ജില്ലയിലാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തിരുന്നത്.

---- facebook comment plugin here -----

Latest