Connect with us

National

കര്‍ണ്ണാടക സ്വദേശിയായ വിദ്യാര്‍ഥിയെ അമേരിക്കയില്‍ വെടിവെച്ച് കൊലപ്പെടുത്തി

Published

|

Last Updated

ബെംഗളൂരു |മൈസൂരു സ്വദേശിയായ വിദ്യാര്‍ഥിയെ അമേരിക്കയിലെ കലിഫോര്‍ണിയയില്‍ വെടിവച്ചു കൊന്നു. കലിഫോര്‍ണിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ അഭിഷേക് സുദേഷ് ഭട്ടാണ് (25) കൊല്ലപ്പെട്ടത്. ഹോട്ടലില്‍ പാര്‍ട് ടൈം ജോലി ചെയ്തിരുന്ന അഭിഷേക് ജോലിക്കുശേഷം താമസ സ്ഥലത്തേക്ക് പോകുമ്പോഴാണ് വെടിയേറ്റത്.

ഉപരിപഠനത്തിനായി രണ്ടു വര്‍ഷം മുമ്പാണ് അഭിഷേക് കലിഫോര്‍ണിയയിലെത്തിയത്. നാല് മാസം കൂടിയെ പഠനം പൂര്‍ത്തിയാക്കാനുണ്ടായിരുന്നുള്ളു. വ്യാഴാഴ്ച രാത്രി 11.30നാണ് അഭിഷേക് കൊല്ലപ്പെട്ടുവെന്ന വിവരം വീട്ടുകാരെ അറിയിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കൊലയാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Latest