Connect with us

Ongoing News

സംസ്‌കൃതം ഫാത്വിമക്ക് മലയാളം പോല്‍ സരളം

Published

|

Last Updated

കാഞ്ഞങ്ങാട് | ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃതം ഉപന്യാസ മത്സരത്തില്‍ നിന്ന് ഒരു വേറിട്ട വിശേഷം. മുസ്‌ലിം കുടുംബത്തില്‍ നിന്ന് വന്ന് എ ഗ്രേഡ് നേടിയ കെ എന്‍ ഫാത്വിമ ബീവിയാണ് ഈ മത്സര വേദിയെ വ്യത്യസ്തമാക്കിയത്. കാലടി ബ്രഹ്മാനന്ദോദയം സംസ്‌കൃതം എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥയാണ് ഫാത്വിമ. പുതിയൊരു ഭാഷ പഠിക്കുകയെന്ന താത്പര്യത്താലാണ് ഫാത്വിമ അഞ്ചാം ക്ലാസ് മുതല്‍ സംസ്‌കൃതം പഠിക്കാന്‍ ആരംഭിച്ചത്. ഹൈസ്‌കൂളിലെത്തിയപ്പോള്‍ ഫസ്റ്റും സെക്കന്‍ഡും ലാംഗ്വേജും സംസ്‌കൃതമായി. പഠിക്കാന്‍ എളുപ്പമുള്ള ഭാഷയാണ് സംസ്‌കൃതം എന്നാണ് ഫാത്വിമയുടെ അഭിപ്രായം.

ഫാത്വിമയുടെ സഹോദരന്‍ മുഹമ്മദ് മുസ്തഫയും സ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് സംസ്‌കൃതമാണ് പ്രധാന ഭാഷയായി പഠിച്ചത്. എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവിലെ കവിതാ രചനയില്‍ മുസ്തഫ മത്സരിച്ചിരുന്നു. ഉപ്പ കെ എം നാസറും ഉമ്മ സാജിത നാസറും മക്കളുടെ സംസ്‌കൃത സ്‌നേഹത്തിന് കട്ട സപ്പോര്‍ട്ടാണ് നല്‍കുന്നത്.