Connect with us

Kerala

വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് പോലീസ്; സര്‍ക്കാറിന് മുന്നിലെത്തുമ്പോള്‍ ഉചിത നടപടി: മുഖ്യമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: യുഎപിഎ ചുമത്തി വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത് പോലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയം സര്‍ക്കാറിന്റെ മുന്നിലെത്തുമ്പോള്‍ ഉചിതമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഎം പൊളിറ്റ് ബ്യൂറോക്ക് നല്‍കിയ വിശദീകരണത്തിലാണ് ഇക്കാര്യം പറയുന്നത്. .

യുഎപിഎ കരിനിയമമാണെന്നത് പാര്‍ട്ടി നയമാണ്. ആ നിലപാടില്‍ മാറ്റമില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പോലീസിന്റെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവകാശത്തില്‍ സര്‍ക്കാര്‍ ഇടപെടില്ല. വിഷയങ്ങള്‍ പരിശോധിച്ച ശേഷം നിയമപരമായി സര്‍ക്കാരിന് ഇടപെടാന്‍ കഴിയുന്ന ഘട്ടത്തില്‍ ഉചിതമായ നടപടിയെടുക്കുമെന്നും പിണറായി പി ബി യോഗത്തെ അറിയിച്ചു. അതേ സമയം മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ ചില പിബി അംഗങ്ങള്‍ അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പിബി യോഗത്തില്‍ പങ്കെടുക്കുന്നില്ല. ആ സാഹചര്യത്തിലാണ് പിണറായി പിബിയില്‍ വിശദീകരണം നല്‍കിയത്.
പോലീസിന്റെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെട്ടുവെന്ന് ആക്ഷേപം ഉയരാതിരിക്കാനാണ് നിയമപരമായി സര്‍ക്കാറിന് ഇടപെടാന്‍ കഴിയുന്ന സാഹചര്യത്തില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേ സമയം അറസ്റ്റിലായ അലന്റേയും താഹയുടേയും കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും.അറസ്റ്റിലായവര്‍ നഗര മാവോയിസ്റ്റുകള്‍ തന്നെയാണെന്ന നിലപാടിലാണ് പോലീസ് .

---- facebook comment plugin here -----

Latest