Connect with us

Kerala

തനിക്കെതിരെ ശ്രീകുമാര്‍ മേനോന്‍ ദുഷ്പ്രചാരണം നടത്തിയതായി മഞ്ജു വാര്യര്‍

Published

|

Last Updated

തൃശൂര്‍: സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ തനിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ദുഷ്പ്രചാരണം നടത്തിയതായി നടി മഞ്ജു വാര്യരുടെ മൊഴി. തന്നെ മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ കള്ളങ്ങള്‍ പ്രചരിപ്പിച്ചതായും മഞ്ജു അന്വേഷണ സംഘത്തിന് മുമ്പില്‍ മൊഴി നല്‍കി. തൃശൂര്‍ പോലീസ് കേന്ദ്രത്തിലെത്തിയാണ് മഞ്ജു തന്റെ പരാതിയില്‍ സംവിധായകനെതിരെ മൊഴി നല്‍കിയത്.
ശ്രീകുമാര്‍ മേനോനില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് കാണിച്ച് മഞ്ജു വാര്യര്‍ ഡി ജി പിക്ക് നല്‍കിയ പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പോലീസിന് കൈമാറുകയായിരുന്നു. ഈസ്റ്റ് പോലീസ് എടുത്ത കേസ് തൃശൂര്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയാണ് അന്വേഷിക്കുന്നത്. സ്ത്രീകളോടു അപമര്യാദയോടെയുളള പെരുമാറ്റം, സ്ത്രീയുടെ അന്തസ്സിന് ഭംഗം വരുത്തല്‍, സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തത്.
അന്വേഷണത്തിന്റെ ആദ്യ പടിയായിട്ടാണ് മഞ്ചു വാര്യരുടെ മൊഴി രേഖപ്പെടുത്തിയത്. ഈ മൊഴിയുടൈ അടിസ്ഥാനത്തിലായിരിക്കും കേസിലെ തുടര്‍ നടപടികള്‍.