Connect with us

Kerala

പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 30 അധിക മാര്‍ക്ക്; അന്വേഷണം വേണമെന്ന് ജലീല്‍

Published

|

Last Updated

തിരുവനന്തപുരം: 2017ലെ യു പി എസ് സി സിവില്‍ സര്‍വീസ് അഭിമുഖ പരീക്ഷയില്‍ കേരളത്തിലെ പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവിന്റെ മകന് ഒന്നാം റാങ്കുകാരനെക്കാള്‍ 30 മാര്‍ക്ക് അധികം ലഭിച്ചതിനെ കുറിച്ച് അന്വേഷണം വേണമെന്ന് മന്ത്രി കെ ടി ജലീല്‍. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയ അനുദീപ് ഷെട്ടിയെക്കാള്‍ കൂടുതല്‍ മാര്‍ക്ക് അഭിമുഖ പരീക്ഷയില്‍ ഇയാള്‍ക്ക് നല്‍കുകയായിരുന്നു. ഇതിനായി ഡല്‍ഹിയില്‍ ലോബിയിംഗ് നടത്തിയവരാണ് ഇപ്പോള്‍ തനിക്കെതിരെ ആരോപണമുന്നയിക്കുന്നത്. തങ്ങളെപ്പോലെയാണ് മറ്റുള്ളവരുമെന്ന് കരുതിയാല്‍ അവരെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും ജലീല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അഭിമുഖത്തില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കാന്‍ നടത്തിയ ലോബിയിംഗിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രതിപക്ഷ നേതാവു തന്നെ നടപടി സ്വീകരിക്കണം. പി എസ് സിയുടെ മാത്രമല്ല, യു പി എസ് സിയുടെയും സുതാര്യത നിലനിര്‍ത്തേണ്ടത് അനിവാര്യമാണ്. ഇത്തരം ആരോപണങ്ങള്‍ കൊണ്ടൊന്നും നിയമസഭാ ഉപ തിരഞ്ഞെടുപ്പുകളില്‍ എല്‍ ഡി എഫിന്റെ വിജയം തടഞ്ഞുനിര്‍ത്താന്‍ കഴിയില്ലെന്നും ജലീല്‍ പറഞ്ഞു.