Connect with us

Kerala

കൂടത്തായി കൂട്ടക്കൊലയില്‍ മറ്റൊരു പ്രതികൂടി; ആറ് മരണങ്ങളിലും ഇന്ന് പ്രത്യേകം കേസെടുത്തു

Published

|

Last Updated

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ മറ്റൊരു പ്രതികൂടി. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ഭാര്യ സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ജോളിയെക്കൂടാതെ മറ്റൊരാളെക്കൂടി പോലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഷാജി എന്നയാളെയാണ് താമരശ്ശേരി പോലീസ് പ്രതി ചേര്‍ത്തത്. അതേ സമയം ആറ് മരണങ്ങളിലും പോലീസ് പ്രത്യേകം കേസെടുത്തു. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മരണത്തില്‍ മാത്രമായിരുന്നു നേരത്തെ കേസെടുത്തിരുന്നത്.

2002 മുതല്‍ 2016 വരെ നടത്തിയ ആറ് കൊലപാതകങ്ങളിലും പ്രത്യേകം പ്രത്യേകമായി ഇന്നാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. താനാണ് ആറ് കൊലപാതങ്ങളും നടത്തിയതെന്ന് ഇന്നലെ ചോദ്യം ചെയ്തപ്പോള്‍ ജോളി ആവര്‍ത്തിച്ചിരുന്നു. നാല് പേരെ സയനൈഡ് നല്‍കിയാണ് കൊലപ്പെടുത്തിയതെന്നും മറ്റ് രണ്ട് പേരെ എന്ത് നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് അറിയില്ലെന്നുമാണ് ജോളി പോലീസിനോട് പറഞ്ഞിരുന്നു.
ഇതിനിടെ തെളിവെടുപ്പിനായി ജോളിയെ വടകര പോലീസ് സ്‌റ്റേഷനില്‍ നിന്ന് എസ് പി.ഓഫീസിലേക്കെത്തിച്ചു. തുടര്‍ന്ന് വന്‍ സുരക്ഷയോടെകൂടാത്തായിയിലെ പൊന്നാമറ്റത്തെ വീട്ടിലേക്ക് കൊണ്ടുപോയി.

Latest