Connect with us

National

ജമ്മു കാശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സൈന്യം വകവരുത്തി

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അവന്തിപോറ പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ രാവിലെയാണ് ഏറ്റുമുട്ടിയത്.

ലഷ്‌കര്‍ ഭീകരരായ ഉഫൈദ് ഫാറൂഖ് ലോണ്‍, അബ്ബാസ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ദക്ഷിണ കശ്മീര്‍ ഡി.ഐ.ജി അതുല്‍ കുമാര്‍ ഗോയല്‍ കശ്മീര്‍ സോണ്‍ പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.

തീവ്രവാദ പ്രവര്‍ത്തനങ്ങളിലും സിവിലിയന്‍ അതിക്രമങ്ങളിലും ഇവര്‍ രണ്ടുപേരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. 2018 ജൂലൈ മുതല്‍ ലോണ്‍ സജീവമായിരുന്നുവെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുണ്ടായ നിരവധി തീവ്രവാദ ആക്രമണ സംഭവങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നും ഗോയല്‍ പറഞ്ഞു.

ഏറ്റുമുട്ടല്‍ സ്ഥലത്ത് നിന്ന് ധാരാളം ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്.

Latest