Connect with us

National

കര്‍നാടകം: 14 വിമത എം എല്‍ എമാരെക്കൂടി അയോഗ്യരാക്കി; വിശ്വാസ വോട്ട് നാളെ

Published

|

Last Updated

ബംഗളൂരു: രാജ്യത്ത് നിയമസഭകളുടെയും കൂറുമാറ്റ നിരോധന നിയമത്തിന്റെയും ചരിത്രത്തില്‍ സുപ്രധാന തീരുമാനവുമായി കര്‍ണാടക സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍. രാജിവച്ച 13 എം എല്‍ എമാരെയും വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്ന കോണ്‍ഗ്രസ് എം എല്‍ എ ശ്രീമന്ത് പാട്ടീലിനെയും സ്പീക്കര്‍ അയോഗ്യരാക്കി.

കോണ്‍ഗ്രസിലെ 11 എം എല്‍ എമാരെയും ജെ ഡി എസിലെ 3 എം എല്‍ എമാരെയുമാണ് ഇന്ന് സ്പീക്കര്‍ അയോഗ്യരായി പ്രഖ്യാപിച്ചത്.

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനും വിപ്പ് ലംഘിച്ചതിനുമാണ് എം എല്‍ എമാരെ അയോഗ്യരാക്കിയിരിക്കുന്നത്. ഇതോടെ ഭരണപക്ഷത്ത് നിന്ന് വിമത നീക്കം നടത്തിയ, കോണ്‍ഗ്രസും ജെ ഡി എസും ശുപാര്‍ശ ചെയ്ത 17 എം എല്‍ എമാരെയാണ് സ്പീക്കര്‍ ഇതോടെ അയോഗ്യരാക്കിയത്. കഴിഞ്ഞ ദിവസം മൂന്ന് എം എല്‍ മാരെയും അയോഗ്യരാക്കിയിരുന്നു. രണ്ട് കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കെതിരെയും ഒരു കെപിജെപി അംഗത്തിനുമെതിരെയുമായിരുന്നു നടപടി. നിയമസഭയുടെ കാലവധി തീരുവരെ ഇവര്‍ അയോഗ്യരായി തുടരും.

അവിശ്വാസം കൊണ്ടുവന്ന സ്പീക്കറെ പുറത്താക്കാന്‍ ബി ജെ പിയുടെ നീക്കങ്ങള്‍ക്കിടെയാണ് ശേഷിക്കുന്ന 14 വിമതരെയും സ്പീക്കര്‍ അയോഗ്യരാക്കാന്‍ നിര്‍ബന്ധിതനായത്. നാലാം തവണയും മുഖ്യമന്ത്രിയായ യെദിയൂരപ്പ ഇന്ന് എംഎല്‍എമാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. നാളെ 11 മണിക്ക് യെദിയൂരപ്പ വിശ്വാസ വോട്ട് തേടും.

Latest