Connect with us

International

കനത്ത മഴ: അമേരിക്കന്‍ പ്രസിഡന്റിന്റെ വസതിയായ വൈറ്റ്ഹൗസില്‍ വെള്ളം കയറി

Published

|

Last Updated

വാഷിംഗ്ടണ്‍: കനത്ത മഴയില്‍ വെള്ളക്കെട്ടില്‍ മുങ്ങി അമേരിക്കന്‍ തലസ്ഥാനം. ഒരു മാസം വര്‍ഷിക്കേണ്ട മഴ ഇന്നലെ മാത്രം പെയ്തതോടെ അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹാസില്‍ വരെ വെള്ളമെത്തി. വൈറ്റ്ഹൗസിന്റെ ബേസ്‌മെന്റില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളിലാണ് വെള്ളം കയറിയത്. പോടോമാക് നദി കരകവിഞ്ഞു. നഗരത്തിന്റെ പലയിടത്തും വെള്ളപ്പൊക്ക സമാനമായ സാഹചര്യമാണ്. വാഷിംഗ്ടണിലെ റെയില്‍, റോഡ് ഗതാഗതവും വൈദ്യുതി വിതരണവും ഏറെ നേരെ തടസപ്പെട്ടു. നിരവധി വീടുകളിലും ഓഫിസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. റോഡിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയവരെ രക്ഷാസേന സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചു.

1871ന് ശേഷം അമേരിക്ക ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന അഞ്ചാമത്തെ ജൂലൈയിലൂടെയാണ് കടന്നുപോകുന്നതെന്ന് അമേരിക്കന്‍ കാലാവസ്ഥ വിഭാഗം അറിയിച്ചു. വരും ദിവസങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

---- facebook comment plugin here -----

Latest