Connect with us

Kerala

കെവിന്‍ വധം: എസ് ഐ ഷിബുവിനെ തിരിച്ചെടുത്തത് അറിഞ്ഞില്ലെന്ന് ഡി ജി പി

Published

|

Last Updated

തിരുവനന്തപുരം: കെവിന്‍ വധക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എസ് ഐ. എം എസ് ഷിബുവിനെ തിരിച്ചെടുത്തത് തന്റെ അറിവോടെയല്ലെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ. ഗാന്ധി നഗര്‍ എസ് ഐ ആയിരുന്ന ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ് ഐയായി തരംതാഴ്ത്തി തിരിച്ചെടുത്ത ഉത്തരവ് കഴിഞ്ഞ ദിവസമാണ് എറണാകുളം റെയ്ഞ്ച് ഐ ജി പുറപ്പെടുവിച്ചത്. ഗാന്ധിനഗര്‍ എസ് ഐആയിരുന്ന അദ്ദേഹത്തെ ഇടുക്കിയിലേക്ക് മാറ്റാനും തീരുമാനിച്ചിരുന്നു.
ഐ ജിയുടെ ഈ നടപടിയാണ് തന്റെ അറിവോടെയല്ലെന്ന് ചൂണ്ടിക്കാട്ടി ഡി ജി പി രംഗത്തെത്തിയത്. മാധ്യമങ്ങളിലാണ് ഈ വാര്‍ത്ത അറിഞ്ഞത്. കോട്ടയം എസ് പിയോട് വിശദീകരണം തേടുമെന്നും ഡി ജി പറഞ്ഞു.

അതിനിടെ ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെവിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കും. പ്രതിപക്ഷ നേതാവിനും ഇവര്‍ പരാതി നല്‍കും.

കെവിന്റെ മരണമുണ്ടായത് എസ് ഐ ഷിബുവിന്റെ കൃത്യ വിലോപം മൂലമാണെന്ന് പരാതി നല്‍കിയിട്ടും യാതൊരു നടപടിയും എടുത്തില്ലെന്നും കെവിന്റെ അച്ഛന്‍ രാജന്‍ പറഞ്ഞു.
എന്നാല്‍ ഷിബുവിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിടല്‍ നിയമപരമായി നിലനില്‍ക്കില്ലെന്നന്നാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.

നട്ടാശ്ശേരി സ്വദേശി കെവിന്‍ ജോസഫിനെ കാണാനില്ലെന്ന് കാട്ടി അച്ഛന്‍ ജോസഫും ഭാര്യ നീനുവും നല്‍കിയ പരാതികളില്‍ ആദ്യ ദിവസം എസ് ഐ അന്വേഷണം നടത്തിയിരുന്നില്ല. പരാതി നല്‍കാനെത്തിയ നീനുവിനോട് വി ഐ പി ഡ്യൂട്ടിയുണ്ടെന്ന് പറഞ്ഞ് എസ് ഐ കയര്‍ത്തെന്നും പരാതി ഉയര്‍ന്നു. കൊച്ചി റേഞ്ച് ഐ ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നടന്ന വകുപ്പുതല അന്വേഷണത്തില്‍ വീഴ്ച്ച സ്ഥിരീകരിച്ചതോടെയാണ് എസ് ഐയെ പിരിച്ചു വിടാന്‍ തീരുമാനിച്ചിരുന്നത്.

Latest