Connect with us

Kerala

വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ടിക്കാറാം മീണ

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. 63 കൗണ്ടിംഗ് ഓഫീസര്‍മാരെയാണ് വോട്ടെണ്ണലിന്റെ ചുമതലക്ക് നിയോഗിച്ചിട്ടുള്ളത്. ഫലപ്രഖ്യാപനം ത്വരിതഗതിയിലാക്കുന്നതിന് 140 റിട്ടേണിംഗ് ഓഫീസര്‍മാരെ കൂടുതലായി നിയോഗിച്ചതായും തിരുവന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മീണ അറിയിച്ചു.

തര്‍ക്കം വന്നാല്‍ വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണമാകും കണക്കിലെടുക്കുക. സംസ്ഥാനത്ത് 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്. വ്യാഴാഴ്ച രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. എട്ടു മണി വരെ ലഭിക്കുന്ന തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. സര്‍ക്കാറിന്റെ സുവിധ പോര്‍ട്ടലില്‍ നിന്ന് വോട്ടെണ്ണലിന്റെ വിശദ വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാനാകും.

Latest