Connect with us

Kerala

പോലീസ് കസ്റ്റഡിയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍

Published

|

Last Updated

കോട്ടയം: കസ്റ്റഡിയിലെടുത്ത യുവാവ് പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. മദ്യപിച്ച് കസ്റ്റഡിയിലെടുത്തതിന് തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത മണര്‍കാട് സ്വദേശി നവാസാണ് മരിച്ചത്.
സഹോദരന്റെ പരാതിയിലായിരുന്നു കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈദ്യ പരിശോധനകള്‍ ഇന്നലെ രാത്രി തന്നെ പോലീസ് പൂര്‍ത്തിയാക്കിയിരുന്നു. ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിന് മുമ്പാണ് മരിച്ച നിലയില്‍ കണ്ടത്.

കേസില്‍ ഏതെങ്കിലും പോലീസുകാര്‍ കുറ്റക്കാരായുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി ജി പി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു. പോലീസ് കസ്റ്റഡയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണിത്. ദേശീയ മനുഷ്യാവകാശ കമ്മീഷനും സുപ്രീം കോടതിയും മാര്‍ഗനിര്‍ദേശം അനുസരിച്ച് കസ്റ്റഡി മരണത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തും.