Connect with us

Kerala

അധ്യാപകന്‍ പരീക്ഷയെഴുതിയ സംഭവം: രണ്ട് വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷയെഴുതും

Published

|

Last Updated

കോഴിക്കോട്: മുക്കം നീലേശ്വരം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷയെഴുതും. ഇതിനായി രണ്ട് വിദ്യാര്‍ഥികളും അപേക്ഷ നല്‍കി. സേ പരീക്ഷയോടൊപ്പം പ്രത്യേക സൗകര്യത്തോടെയാണ് ഇവര്‍ പരീക്ഷയെഴുതുക.ഇക്കാര്യം അധികൃതര്‍ നേരത്തെ വിദ്യാര്‍ഥികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. വീണ്ടും പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികള്‍ ആദ്യം തയ്യാറായിരുന്നില്ല. അധ്യാപകരുടേയും വിദ്യഭ്യാസ വകുപ്പ് അധികൃതരുടേയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് പരീക്ഷയെഴുതാന്‍ വിദ്യാര്‍ഥികള്‍ ബുധനാഴ്ച അപേക്ഷ നല്‍കിയത്.

അധ്യാപകന്‍ പൂര്‍ണ്ണമായും പരീക്ഷയെഴുതിയ പ്ലസ് ടു സയന്‍സ് വിഭാഗത്തിലേയും കൊമേഴ്‌സ് വിഭാഗത്തിലേയും ഓരോ കുട്ടികളാണ് വീണ്ടും പരീക്ഷയെഴുതുന്നത്. ജൂണ്‍ പത്തിന് നടക്കുന്ന സേ പരീക്ഷയോടൊപ്പമാണ് ഇവരുടെ പരീക്ഷ നടക്കുക. പരീക്ഷയെഴുതിയ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ്, സക്ൂള്‍ പ്രിന്‍സിപ്പല്‍ കെ റസിയ, പരീക്ഷ ഡെപ്യൂട്ടി ചീഫ് പികെ ഫൈസല്‍ എന്നിവര്‍ ഒളിവിലാണ്. അതേ സമയം നിഷാദ് വി മുഹമ്മദ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനായി അപേക്ഷ നല്‍കി.

Latest