Connect with us

National

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി: തിരഞ്ഞെടുപ്പിനു ശേഷം തീരുമാനമെന്ന് മന്ത്രി സുഷമ

Published

|

Last Updated

ന്യൂഡല്‍ഹി: ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി സംബന്ധിച്ച വിഷയത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം തീരുമാനമെടുക്കുമെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം ഒഴിവാക്കിയ നടപടി പിന്‍വലിക്കുമെന്ന് യു എസ് മുന്നറിയിപ്പു നല്‍കിയ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രിയുടെ പ്രതികരണം. ഇന്ത്യ സന്ദര്‍ശിക്കുന്ന ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് സുഷമ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യയടക്കമുള്ള ഏഴു രാജ്യങ്ങളെ ആറു മാസത്തേക്കാണ് അമേരിക്ക ഉപരോധത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. ഈ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അടുത്തിടെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇക്കാര്യത്തില്‍ ഒന്നാമത് ചൈനയാണ്.

Latest