Kerala
പോസ്റ്റല്‍ ബാലറ്റ് അട്ടിമറി: കണ്ണൂര്‍ എആര്‍ ക്യാമ്പില്‍ മിന്നല്‍ പരിശോധന
കണ്ണൂര്‍: പോസ്റ്റല്‍ ബാലറ്റ് അട്ടിമറി വിവാദവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ എആര്‍ ക്യാംപില്‍ മിന്നല്‍ പരിശോധന. ബാലറ്റുകള്‍ ഒളിപ്പിച്ചെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പോലീസുകാരുടെ മുറികളിലും ശുചി മുറികളിലും പരിശോധന നടത്തി. എഎസ്പി അരവിന്ദ് സുകുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അര മണിക്കൂര്‍ പരിശോധന നടത്തിയെങ്കിലും ഒന്നും ലഭിച്ചില്ല.ഐജിയുടെ നിര്‍ദേശപ്രകാരമായിരുന്നു എഎസ്പിയുടെ നടപടി.
---- facebook comment plugin here -----