International
യു.എസിലെ നോർത്ത് കരോലിന സർവകലാശാലയിൽ വെടിവെപ്പ്; രണ്ട് മരണം
കലോട്ട്: യു.എസിലെ നോർത്ത് കരോലിന സർവകലാശാലയിൽ വെടിവെപ്പിൽ രണ്ട് മരണം. നാലു പേർക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്.
വാർഷിക പരീക്ഷക്ക് മുമ്പായി ക്ലാസുകൾ അവസാനിച്ച ദിവസമാണ് സർവകലാശാലയിലെ കെന്നഡി ഹാൾ അഡ്മിനിസ്ട്രേറ്റീവ് ബിൽഡിങ്ങിൽ വെടിവെപ്പുണ്ടായത്. ഇതേതുടർന്ന് സർവകലാശാ താൽകാലികമായി അടച്ചു.
സംഭവത്തിൽ ഒരാളെ കസ്റ്റഡിലെടുത്തിട്ടുണ്ട്. 30,000തോളം വിദ്യാർഥികളും 3000തോളം വരുന്ന ഫാക്കൽറ്റികളും സർവകലാശാലയിലുണ്ട്.
---- facebook comment plugin here -----