Connect with us

Kerala

ഒളിക്യാമറ വിവാദത്തില്‍ എം കെ രാഘവനെതിരെ കേസെടുത്തു

Published

|

Last Updated

കോഴിക്കോട്: ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരെ കേസെടുത്തു. ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് നടക്കാവ് പോലീസാണ് കേസെടുത്തത്. അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ടിവി9 ചാനല്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് എം കെ രാഘവന്‍ കുടുങ്ങിയത്. തന്റെ മണ്ഡലത്തില്‍ ഒരു സ്ഥലം വേണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച റിപ്പോര്‍ട്ടറോട് എം കെ രാഘവന്‍ അഞ്ച് കോടി രൂപ ആവശ്യപ്പെടുകയും, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 20 കോടി രൂപ ചെലവായി എന്ന് വെളിപ്പെടുത്തുകയും ചെയ്തുള്ള വീഡിയോ ദൃശ്യമാണ് കേസിലെത്തിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു. തിരഞ്ഞെടുപ്പ് കമീഷന്‍ പരാതി ഡി ജി പിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് സംഭവത്തെപ്പറ്റി അന്വേഷിച്ച ഐ ജി ദൃശ്യങ്ങള്‍ കൃത്രിമമായി ഉണ്ടാക്കിയതല്ലെന്നും രാഘവനെതിരെ കേസെടുക്കണമെന്നും റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.

Latest