Connect with us

Gulf

കാമുകിയെ കൊലപ്പെടുത്തി ബാഗില്‍ ഒളിപ്പിച്ച കേസില്‍ വിചാരണ വീണ്ടും

Published

|

Last Updated

ദുബൈ: കാമുകിയെ കൊന്ന് മൃതദേഹം ബാഗില്‍ ഒളിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ പുനഃ വിചാരണ നടത്താന്‍ ദുബൈ അപ്പീല്‍ കോടതി വിധിച്ചു. നേരത്തെ പ്രതിക്ക് അപ്പീല്‍ കോടതി ശിക്ഷയിളവ് നല്‍കിയിരുന്നു. ഇത് പരമോന്നത കോടതി റദ്ദാക്കി. കടം വാങ്ങിയ പണത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കാമുകിയെ അവരുടെ ഫ്‌ലാറ്റില്‍ വെച്ച് കഴുത്ത് ഞെരിച്ച് കൊന്ന 31കാരനായ ലെബനീസ് പൗരനാണ് വീണ്ടും വിചാരണ നേരിടേണ്ടത്. ആദ്യം കേസ് പരിഗണിച്ച പ്രാഥമിക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചെങ്കിലും ഇത് റദ്ദാക്കിയ അപ്പീല്‍ കോടതി, ശിക്ഷ ഏഴ് വര്‍ഷം തടവായി കുറക്കുകയായിരുന്നു. ഇതാണ് പരമോന്നത കോടതി റദ്ദാക്കിയത്.

ജീവപര്യന്തം തടവിനെതിരെ ഇയാള്‍ അപ്പീല്‍ കോടതിയെ സമീപിച്ചപ്പോഴാണ് ശിക്ഷ ഏഴ് വര്‍ഷമാക്കി കുറച്ചത്. എന്നാല്‍ വീണ്ടും അപ്പീലുമായി പരമോന്നത കോടതിയിലെത്തിയപ്പോള്‍ പ്രാഥമിക കോടതിയുടെ വിധി തന്നെയാണ് ശരിയെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. അപ്പീല്‍ കോടതിയില്‍ വേറെ ജഡ്ജിമാര്‍ അടങ്ങിയ ബഞ്ച് കേസ് വീണ്ടും പരിഗണിക്കണമെന്നും കോടതി ഉത്തരവിട്ടു.
പലപ്പോഴായി വന്‍തുക വാങ്ങിയ ശേഷം വിയറ്റ്‌നാം സ്വദേശിയായ കാമുകി അകന്നപ്പോഴാണ് യുവാവ് പണം തിരിച്ചുചോദിച്ചത്. ഇത് നല്‍കാതെ വന്നപ്പോള്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം മൃതദേഹം ബാഗില്‍ ഒളിപ്പിച്ചു. ഫഌറ്റിലുണ്ടായിരുന്ന ആഭരണങ്ങളും പണവും മോഷ്ടിച്ച ശേഷമാണ് പ്രതി സ്ഥലംവിട്ടത്. 2016ല്‍ നിശാക്ലബില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് യുവതിയുടെ ഫഌറ്റിലെ നിത്യസന്ദര്‍ശകനായി. മാസങ്ങള്‍ക്ക് ശേഷം ഇവര്‍ ഒരുമിച്ച് നാല് ദിവസത്തെ യാത്രക്ക് പദ്ധതിയിട്ടു. ഇതിനിടെ തനിക്ക് അടിയന്തരമായി നാട്ടില്‍ പോകണമെന്നും പണം വേണമെന്നും ആവശ്യപ്പെട്ടു. യുവാവ് 50,000 ദിര്‍ഹം നല്‍കി. എന്നാല്‍ നാട്ടില്‍ പോയിവന്ന ശേഷം താനുമായി അകന്നുനില്‍ക്കാനാണ് ഇവര്‍ ശ്രമിച്ചതെന്ന് യുവാവ് പറഞ്ഞു.

Latest