Connect with us

Kerala

വയനാട്ടിലെ സ്ഥാനാര്‍ഥിത്വം: തീരുമാനം വൈകിട്ടോടെയെന്ന് തുഷാര്‍

Published

|

Last Updated

തൃശൂര്‍: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് അമിത് ഷായെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. താന്‍ ഇതുവരെ തൃശൂരിലെ സ്ഥാനാര്‍ഥിയാണെന്നും ഇതില്‍ മാറ്റമുണ്ടാകുമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ബിജെപി ദേശീയ അധ്യക്ഷനാണെന്നും തുഷാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അമിത് ഷായുമായി താന്‍ ഫോണില്‍ സംസാരിച്ചിരുന്നു. നിലവിലെ സാഹചര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകിട്ടോടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് തീരുമാനമുണ്ടാകും. ബിജെപി ദേശീയ അധ്യക്ഷന്‍ തീരുമാനം പ്രഖ്യാപിക്കുമെന്നും തുഷാര്‍ പറഞ്ഞു.

Latest