Connect with us

Ongoing News

കോഹ്‌ലിക്ക് സെഞ്വറി; ഇന്ത്യ 250 ന് പുറത്ത്

Published

|

Last Updated

ഏകദിനത്തിലെ നാല്‍പതാം സെഞ്ച്വറി ആഘോഷിക്കുന്ന വിരാട് കോഹ്‌ലി

നാഗ്പൂര്‍: 40ാം ഏകദിന സെഞ്ച്വറി കുറിച്ച നായകന്‍ വിരാട് കോഹ്‌ലിയുടെ മികവില്‍ ആസ്‌ട്രേലിയക്കെതിരെ ഇന്ത്യ ഉയര്‍ത്തിയത് 251 റണ്‍സിന്റെ വിജയലക്ഷ്യം. കളിച്ച മത്സരങ്ങളിലെല്ലാം ഒരു ഇന്ത്യന്‍താരത്തിന്റെയെങ്കിലും സെഞ്ച്വറി പിറന്ന വിദര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പതിവു തെറ്റിയില്ല. വിരാട് കോഹിലിയുടെ 116 റണ്‍സിന്റെ പിന്‍ബലത്തിലാണ് ഇന്ത്യക്ക് 200 കടക്കാനായത്. 48.2 ഓവറില്‍ ഇന്ത്യ 250 റണ്‍സിന് ആള്‍ ഔട്ടാവുകയായിരുന്നു.

കോഹ്‌ലിക്കു പുറമെ വിജയ് ശങ്കര്‍ (46), ശിഖര്‍ ധവാന്‍ (21), രവീന്ദ്ര ജദേജ (21) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ടോസ് നേടിയ ആത്രേലിയ ആതിഥായരെ ബാറ്റിംഗിനയക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മ പാറ്റ് കമ്മിണ്‍സിന് വിക്കറ്റ് നല്‍കി സംപൂജ്യനായി മടങ്ങി. രണ്ടാം ഓവറില്‍ ക്രീസിലെത്തിയ കോഹ്‌ലി ഒരറ്റത്ത് പിടിച്ചു നിന്നു. 21 റണ്‍സുമായി ധവാനും വീണു, 32 പന്തുകള്‍ കളിച്ച് വെറും 18 റണ്‍സുമായി അമ്പാട്ടി റായ്ഡുവും മടങ്ങിയപ്പോള്‍ സ്‌കോര്‍ മൂന്നിന് 75 എന്ന നിലയില്‍.

കേഹ്‌ലിക്ക് കൂട്ടായി വിജയ് ശങ്കറാണ് പിന്നീട് ക്രീസിലെത്തിയത് നന്നായി ബാറ്റു വീശിയ ശങ്കര്‍ 41 പന്തില്‍ 46 റണ്‍സാണ് നേടിയത്. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നിര്‍ണായകമായ 89 റണ്‍സാണ് ഇന്ത്യക്ക് നേടിക്കൊടുത്തത്. മികച്ച ഫോമില്‍ കളിക്കുകയായിരുന്ന വിജയ് ശങ്കര്‍ അര്‍ധ് സ്വഞ്വറിക്കരികില്‍ റണ്ണൗട്ടായതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.