Connect with us

National

ബിജെപിയെ ഞെട്ടിച്ച് കൊല്‍ക്കത്തയില്‍ മമതയുടെ മെഗാറാലി

Published

|

Last Updated

കൊല്‍ക്കത്ത: ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ച് കൊല്‍ക്കത്തയില്‍ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ മെഗാറാലി. കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് മൈതാനിയില്‍ നടന്ന റാലിയില്‍ പതിനഞ്ചോളം പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് അണിനിരന്നു. ലക്ഷക്കണക്കിന് പേര്‍ റാലിയില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

നരേന്ദ്ര മോദി സര്‍ക്കാറിനെ താഴെയിറക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് റാലിയെ അഭിസംബോധന ചെയ്ത് മമതാ ബാനര്‍ജി പ്രഖ്യാപിച്ചു. ഇതിന് വേണ്ടി എല്ലാവരും ഒന്നിച്ച് നില്‍ക്കും. മോദി ഭരണം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കും. ഇനി പുതിയ പ്രഭാതത്തിന്റെ പിറവിയാണെന്നും അവര്‍ പ്രഖ്യാപിച്ചു.

മരുന്നുകളുടെ കാലാവധി അവസാനിക്കുന്നത് പോലെ മോദിയുടെ കാലാവവധിയും അവസാനിക്കാറായി. ബംഗാളില്‍ രഥയാത്രയെന്ന ഭ്രാന്തിന് ഒരിക്കലും അനുമതി നല്‍കില്ല. സംസ്ഥാനത്ത് നിന്ന് ബിജെപിയെ തുടച്ച് നീക്കും. മോദി സര്‍ക്കാറിനെ ജനം എന്നേ പുറംതള്ളിയതാണെന്നും മമത വ്യക്തമാക്കി.

മുഖ്യമന്ത്രിമാരായ അരവിന്ദ് കെജ്രിവാള്‍, എച്ച്.ഡി കുമാരസ്വാമി, ചന്ദ്രബാബു നായിഡു, മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവ ഗൗഡ, കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജ്ജുന ഖാര്‍ഗെ, മനു അഭിഷേക് സിങ്വി, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍, നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫാറൂഖ് അബ്ദുല്ല, ഒമര്‍ അബ്ദുല്ല, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, ആര്‍ജെഡി നേതാവ് തേജ്വസി യാദവ്, മുന്‍ കേന്ദ്ര മന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, വിമത ബിജെപി എംപി ശത്രുഘ്നന്‍ സിന്‍ഹ തുടങ്ങിയ നേതാക്കള്‍ റാലിയില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest