Connect with us

Kerala

ജന്മദിനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം

Published

|

Last Updated

തിരുവനന്തപുരം: പിറന്നാള്‍ ദിനത്തില്‍ നിറമുള്ള വസ്ത്രം ധരിച്ച് കുട്ടികള്‍ക്ക് ഇനി സ്‌കൂളിലെത്താം. യൂനി ഫോം ഒഴിവാക്കി കളര്‍വസ്ത്രം ധരിച്ച് വരുന്ന വിദ്യാര്‍ഥികളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് അധ്യാപകര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി പൊതു വിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ ജെസി ജോസഫ് ഉത്തരവിറക്കി. തിരുവനന്തപുരത്തെ എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ കാതറിന്‍ ജെ വി നല്‍കിയ പരാതിയിലാണ് നടപടി.

ജന്മദിനത്തില്‍ നിറമുള്ള വസ്ത്രം ധരിച്ച് സ്‌കൂളില്‍ ചെന്നതിന് അധികൃതര്‍ മോശമായി സംസാരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു കാതറിന്റെ പരാതി. പൊതുവിദ്യാഭ്യാസ വകുപ്പ് വിജിലന്‍സ് വിഭാഗം നടത്തിയ അ ന്വേഷണത്തില്‍ ഇത് ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് ഇറക്കിയത്.

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ജന്മദിനത്തില്‍ യൂനിഫോം അല്ലാത്ത നിറമുള്ള വേഷങ്ങള്‍ ധരിച്ചുവരുന്ന വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളെ ശിക്ഷിക്കുകയോ പീഡിപ്പിക്കുകയോ പാടില്ലെന്ന കര്‍ശന നിര്‍ദേശമാണ് സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയിരിക്കുന്നത്.

---- facebook comment plugin here -----

Latest