Connect with us

National

അയോധ്യ കേസ് സുപ്രീം കോടതി ജനുവരി നാലിന് പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: അയോധ്യ കേസ് ജനുവരി നാലിന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയി ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. അയോധ്യയിലെ 2.77 ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാഡ, രാം ലല്ല എന്നിവര്‍ക്കായി വീതിച്ചു നല്‍കിയ അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരേയുള്ള 13 ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന പശ്ചാത്തലത്തില്‍ രാമക്ഷേത്രം നിര്‍മാണം ചര്‍ച്ചാവിഷയമാക്കാന്‍ ശിവസേനയും വിഎച്ച്പിയും ബിജെപിയും ശ്രമിച്ച് വരികയാണ്.

ജഡ്ജിമാര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് അടക്കമുള്ള ഭീഷണിമുഴക്കി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മാണത്തിന് കോണ്‍ഗ്രസ് തടസ്സം സൃഷ്ടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. 2019ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അയോധ്യ കേസ് പരിഗണിക്കുന്നത് വൈകിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടുവെന്നും മോദി ആരോപണം ഉന്നയിച്ചിരുന്നു.

Latest