Connect with us

Gulf

കാന്തപുരം പങ്കെടുക്കും, ഇന്റര്‍ഫെയ്ത്ത് അലയന്‍സ് ഫോറം നാളെ അബുദാബിയില്‍

Published

|

Last Updated

അബുദാബി: പ്രഥമ ഇന്റര്‍ഫെയ്ത്ത് അലയന്‍സ് ഫോറം നാളെ അബുദാബിയില്‍ ആരംഭിക്കും. അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നേതൃത്വത്തിലാണ് ഫോറം. സുരക്ഷിത സമൂഹം കെട്ടിപ്പടുക്കുന്നതില്‍ വിവിധ സമൂഹങ്ങള്‍ക്കിടയില്‍ ഉള്ള സഹവര്‍ത്തിത്വം പ്രോത്സാഹിപ്പിക്കുന്നതില്‍ രാജ്യത്തിന്റെ മുഖ്യ താത്പര്യം പ്രതിഫലിപ്പിക്കുന്നതാണ് സമ്മേളനം. യു എ ഇ ആചരിച്ചുവരുന്ന സഹിഷ്ണുതാ ക്യാമ്പയിനോടനുബന്ധിച്ച് കൂടിയാണ് പരിപാടികള്‍.
മത നേതാക്കള്‍, എന്‍ ജി ഒകള്‍, വ്യവസായ മേധാവികള്‍ എന്നിവരുള്‍പെടെ 450 സംബന്ധിക്കും.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സമ്മേളനത്തില്‍ സംബന്ധിക്കും.
സാമൂഹിക വെല്ലുവിളികളെ നേരിടാനും സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് യുവാക്കളെ സംരക്ഷിക്കുന്നതിനുള്ള സമഗ്രമായ പരിഹാരങ്ങള്‍ വികസിപ്പിക്കാനും ഫോറം സഹായകരമാകും. നിരവധി അന്തര്‍ദേശീയ യൂനിവേഴ്‌സിറ്റികളുടെ പങ്കാളിത്തത്തോടെ കൂടിയാണ് ഫോറം ഒരുക്കുന്നത്.

2017 ഒക്‌ടോബറില്‍ നടന്ന വത്തിക്കാന്‍ ഡിജിറ്റല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ചൈല്‍ഡ് ഡിഗ്രിറ്റിയില്‍ ചില്‍ഡ്രണ്‍ എക്സ്റ്റന്‍ഷന്‍ രൂപപ്പെടുത്തിയതാണ് ഇന്റര്‍ഫെയ്ത്ത് അലയന്‍സ് ഫോര്‍ സേഫ്റ്റി സൊസൈറ്റീസ് ഫോറം.
സഹിഷ്ണുത വികസിപ്പിക്കുന്നതിനുള്ള യു എ ഇയുടെ പ്രതിബദ്ധതയും പരിശ്രമങ്ങളും ഇന്റര്‍ഫെയ്ത്ത് അലയന്‍സ് ഫോര്‍ ഫോര്‍ സേഫര്‍ കമ്മ്യൂനിറ്റി രൂപീകരിക്കുന്നതിനും തുടര്‍ പരിപാടികള്‍ നടത്തുന്നതിന് മുതല്‍കൂട്ടായിരുന്നു.
ഫോറത്തിന് മുന്നോടിയായി കെയ്‌റോ, നെയ്‌റോബി, മനില, സാന്റോ ഡൊമിങ്കോ, ന്യൂഡല്‍ഹി, അബുദാബി തുടങ്ങിയ വിവിധ നഗരങ്ങളില്‍ നിരവധി അന്തര്‍ദേശീയ ശില്‍പശാലകള്‍ നടന്നു.

Latest