Connect with us

Kerala

ദുരിതാശ്വാസ നിധിയിലേക്കുള്ള ഹാജിമാരുടെ വിഹിതം ഒക്‌ടോബര്‍ മൂന്നിന് കൈമാറും

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ ഈ വര്‍ഷം ഹജ്ജിനു പോയ തീര്‍ത്ഥാടകര്‍ പരിശുദ്ധ മക്കയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച് സംസ്ഥാന ഹജ്ജ് കമ്മിറ്റിയെ ഏല്‍പ്പിച്ച 25,03,138 രൂപ ഒക്‌ടോബര്‍ മൂന്നിന് കൈമാറും.

തിരുവനന്തപുരത്ത് ഹജ്ജ് മന്ത്രി ഡോ. കെ ടി ജലീലിന്റെ സാന്നിധ്യത്തില്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാനും അംഗങ്ങളും കൂടി മുഖ്യമന്ത്രിക്ക് കൈമാറുമെന്ന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു.