Kerala
നമ്പി നാരായണന് അമ്പത് ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: ഐ എസ് ആര് ഒ ചാരക്കേസിലെ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നമ്പി നാരായണന് അമ്പത് ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കേസ് അന്വേഷണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഭവിച്ച വീഴ്ചകള്‍ പരിശോധിക്കുന്നതിന് സുപ്രീം കോടതി രൂപവത്കരിച്ച ജസ്റ്റിസ് ഡി കെ ജയിന് സമിതിയിലേക്ക് സംസ്ഥാനത്തിന്റെ പ്രതിനിധിയായി മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി എസ് സെന്തിലിനെ നാമനിര്‍ദേശം ചെയ്യാന്‍ തീരുമാനിച്ചു.
കേസിലെ വീഴ്ചകള്‍ക്ക് കാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് നഷ്ടപരിഹാര തുക ഈടാക്കാനുളള സാധ്യത പരിശോധിക്കാന്‍ നിയമവകുപ്പിനെ ചുമതലപ്പെടുത്തുന്നതാണെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി.
---- facebook comment plugin here -----