Connect with us

Kerala

തെറ്റായ മുന്നറിയിപ്പ്: പരസ്പരം പഴിചാരി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും

Published

|

Last Updated

കോട്ടയം: ആറ് ജില്ലകളില്‍ ചൊവ്വാഴ്ച രാത്രി കനത്ത കാറ്റും മഴയുമുണ്ടാകുമെന്നതരത്തില്‍ തെറ്റായ മുന്നറിയിപ്പ് നല്‍കിയത് സംബന്ധിച്ച് ദുരന്ത നിവാരണ അതോറിറ്റിയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും പരസ്പരം പഴിചാരി രക്ഷപ്പെടുന്നു. തങ്ങള്‍ തെറ്റായ മുന്നറിയിപ്പ് നല്‍കിയതിന്റെ ഉത്തരവാദിത്വം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിനാണെന്ന്് ദുരന്ത നിവാരണ അതോറിറ്റി പറയുമ്പോള്‍ തങ്ങള്‍ക്ക് ഇതേക്കുറിച്ച് അറിയില്ലെന്ന നിലപാടാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റേത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തില്‍നിന്നും ലഭിച്ച തെറ്റായ വിവരമാണ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കാന്‍ കാരണമെന്ന് ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥന്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു.

എന്നാല്‍ തങ്ങള്‍ അത്തരം ഒരു മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉറപ്പിച്ച് പറയുന്നത്. മണിക്കൂറില്‍ 35മുതല്‍ 45 വരെ കി.മി വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നാണ് തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ ദുരന്തനിവാരണ അതോറിറ്റി ജനങ്ങളെ പരിഭ്രാന്തരാക്കുന്ന മുന്നറിയിപ്പ് നല്‍കിയത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. കൊല്ലം,പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ 55കി.മി വേഗതയില്‍ കാറ്റിനും ശക്തമായ മഴക്കും സാധ്യതയുണ്ടെന്നായിരുന്നു ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് ഈ ജില്ലകളിലെ എസിപിമാര്‍ കാറ്റിനെ നേരിടാന്‍ മുന്നരൊക്കൂം തുടങ്ങിയിരുന്നു.

Latest