Connect with us

Gulf

ഇരുനൂറ് കിലോമീറ്ററിലധികം വേഗത്തില്‍ വാഹനമോടിച്ചു; 300 പേര്‍ പിടിയില്‍

Published

|

Last Updated

ഷാര്‍ജ: മണിക്കൂറില്‍ 200 കിലോമീറ്ററിലധികം വേഗത്തില്‍ വാഹനമോടിച്ചതിന് 300 പേര്‍ പിടിയിലായതായി ഷാര്‍ജ പോലീസ് അറിയിച്ചു. ഇവരുടെ വാഹനങ്ങള്‍ കണ്ടുകെട്ടിയിട്ടുണ്ട്. രണ്ടു മാസത്തേക്കാണ് കണ്ടുകെട്ടിയിരിക്കുന്നത്. ഫുജൈറ ഭാഗത്തേക്ക് ശൈഖ് ഖലീഫ ബിന്‍ സായിദ് റോഡിലൂടെ 258 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിച്ചതാണ് മുഖ്യ നിയമ ലംഘനം. ഇയാള്‍ക്ക് 23 ബ്ലാക്ക് പോയിന്റും 3000 ദിര്‍ഹം പിഴയും നല്‍കി.
വാഹനം കണ്ടുകെട്ടി. ഷാര്‍ജ റോഡില്‍ വ്യാപകമായി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നു ലെഫ്. കേണല്‍ മുഹമ്മദ് അലായി അല്‍ നഖ്ബി ചൂണ്ടിക്കാട്ടി.

ഇവിടങ്ങളില്‍ കുട്ടികളെ പ്രത്യേകം നിരീക്ഷിക്കുന്നു. അമിത വേഗത്തില്‍ വാഹനമോടിക്കുന്ന കുട്ടികളെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വ്യാപക ബോധവത്കരണം സംഘടിപ്പിച്ചു വരുന്നു 1. 44 ലക്ഷം ആളുകള്‍ക്ക് ഇതിന്റെ സന്ദേശമെത്തിയിട്ടുണ്ട്. 186 ബോധവത്കരണമാണ് നടത്തിയത്. ഷാര്‍ജയില്‍ പുതുതായി 30 റഡാറുകള്‍ സ്ഥാപിച്ചത് ഗുണകരമായിട്ടുണ്ടന്നും നഖ്ബി വ്യക്തമാക്കി.