Connect with us

Kerala

കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍ നിയമനം മരവിപ്പിച്ചു; അഡൈ്വസ്‌ മെമ്മോ ലഭിച്ചവര്‍ക്ക് നിയമനം നല്‍കാനാകില്ലെന്ന് ഗതാഗത മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടര്‍ നിയമനം മരവിപ്പിച്ചതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. കണ്ടക്ടര്‍ നിയമനത്തിന് അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്ക് നിയമനം നല്‍കാനാകില്ലെന്നും ജീവനക്കാരുടെ എണ്ണം കുറച്ചുകൊണ്ടുവരികയാണെന്നും എസ് ശര്‍മയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ ഗതാഗത മന്ത്രി വ്യക്തമാക്കി.

കണ്ടക്ടര്‍ തസ്തികയില്‍ 4,501 പേര്‍ക്കാണ് അഡൈ്വസ് മെമ്മോ നല്‍കിയിരിക്കുന്നത്. ഇതില്‍ ആര്‍ക്കും നിയമനം നല്‍കിട്ടില്ല. പുനരുദ്ധാരണത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സുശീല്‍ ഖന്നയുടെ ഇടക്കാല റിപ്പോര്‍ട്ട് പ്രകാരം ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണ്. ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിക്ക് ഒപ്പമെത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയാണ്. അതിനാല്‍ അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്ക് നിലവില്‍ നിയമനം നല്‍കാന്‍ നിര്‍വാഹമില്ലെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.

Latest